മോദിയുടെ റാലിക്കു നേരെ പറന്നെത്തി ഡ്രോണ്‍, വെടിവെച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഗുജറാത്തില്‍ സുരക്ഷാ വീഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:10 AM  |  

Last Updated: 25th November 2022 09:10 AM  |   A+A-   |  

modi_pti

പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ


 

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ ഗുജറാത്തില്‍ വച്ച് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയാണ് മോദി. അതിനിടെയാണ് ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായത്. ബവ്‌ലയില്‍ മോദി പങ്കെടുത്ത റാലിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെത്തി. എന്‍എസ്ജി ഉദ്യോഗസ്ഥന്‍ ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബോബ് സ്‌ക്വാഡ് എത്തി പരിശോധിക്കുകയും സംശയകരമായ ഒന്നും ഡ്രോണില്‍ ഇല്ലെന്നും വ്യക്തമാക്കി. ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇവര്‍ ഡ്രോണ്‍ പറത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മേഖലയില്‍ ഡ്രോണിന് നിരോധനമുള്ള വിവരം അറിയില്ലെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഐപിസി 188 പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഗുജറാത്തില്‍ നാലു റാലികളിലാണ് മോദി പങ്കെടുത്തത്. പാലന്‍പുര്‍, മൊഡാസ, ദാഹെഗാം, ബല്‍വ എന്നീ മേഖലകളിലായിരുന്നു പര്യടനം.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ