ലൈംഗികബന്ധത്തിനിടെ ബിസിനസുകാരന്‍ മരിച്ചു, കാമുകിയും ഭര്‍ത്താവും ചേര്‍ന്ന് പ്ലാസ്റ്റിക് ബാഗിലാക്കി മൃതദേഹം ഉപേക്ഷിച്ചു; കേസ് തെളിയിച്ചത് ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 12:03 PM  |  

Last Updated: 25th November 2022 12:03 PM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ പ്ലാസ്റ്റിക് ബാഗില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത പരിഹരിച്ച് പൊലീസ്. 67കാരനായ ബിസിനസുകാരനാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാമുകിയും ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ, അപസ്മാര ബാധയെ തുടര്‍ന്നാണ് മരണമെന്നും പൊലീസ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു ജെപി നഗര്‍ മേഖലയില്‍ നിന്നാണ് പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ 67കാരനായ ബിസിനസുകാരനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ബിസിനസുകാരന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിച്ചത്.

സംഭവ ദിവസം ബിസിനസുകാരന്‍ 35കാരിയായ കാമുകിയുടെ വീട്ടില്‍ പോയി. ലൈംഗിക ബന്ധനത്തിനിടെയാണ് 67കാരന്‍ മരിച്ചത്. അപസ്മാര ബാധയെ തുടര്‍ന്നാണ് മരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ബിസിനസുകാരനുമായുള്ള ബന്ധം പുറത്തറിഞ്ഞാല്‍ നാണക്കേട് ആകുമെന്ന് ഭയന്ന യുവതി ഭര്‍ത്താവിനെയും ബന്ധുവിനെയും വിളിച്ച് കാര്യം പറഞ്ഞു. ഇവരുടെ സഹായത്തോടെയാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു. 

ചോദ്യം ചെയ്യലില്‍ ബിസിനസുകാരന് അപസ്മാര ബാധ ഉണ്ടായതായി യുവതി സമ്മതിച്ചു. ഭര്‍ത്താവിന്റേയും ബന്ധുവിന്റേയും സഹായത്തോടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ച് യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്യൂട്ട്‌കേസിനുള്ളില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍; കണ്ടെത്തിയത് വനമേഖലയില്‍; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ