ജോലി ചെയ്തതിന് കൂലി ചോദിച്ചു; ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചു; ചെരുപ്പ് മാല അണിയിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 05:07 PM  |  

Last Updated: 25th November 2022 05:07 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ജയ്പൂര്‍:  ജോലി ചെയ്തതിന് കൂലി ചോദിച്ച ദളിത് യുവാവിനെ മൂത്രം കുടിപ്പിക്കുകയും ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ ഇല്ക്ട്രീഷ്യനാണ് ദുരനുഭവം ഉണ്ടായത്. അക്രമി സംഘം ഇതിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ബുധനാഴ്ച 38കാരനായ ഭരത് കുമാര്‍ പൊലീസില്‍ പരാതി നല്‍കി. ഒരു ധാബയില്‍ ഇലക്ട്രിക്ക് ജോലി ചെയ്തതിന്റെ ഭാഗമായി ലഭിക്കാനുള്ള കൂലി വാങ്ങുന്നതിനായാണ് ഇയാള്‍ ഉച്ചയ്്ക്ക് അവിടെയെത്തിയത്. എന്നാല്‍ രാത്രി 9 മണിക്ക് ഇയാളോട് വരാന്‍ അവര്‍ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തുകയും ഏറെ നേരം കാത്തുനിന്നിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് ഇയാള്‍ പറയുകയും ചെയ്തു.

ഇതോടെ പ്രതികള്‍ കുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കുന്നതിനിടെ പ്രതികളിലൊരാള്‍ ഇയാളെ ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു. പിന്നീട് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. പ്രതികള്‍ തന്നെ അഞ്ച് മണിക്കൂറോളം നേരം മര്‍ദിച്ചതായി കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ