ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:19 AM  |  

Last Updated: 25th November 2022 09:19 AM  |   A+A-   |  

rahul

ഫോട്ടോ: ഫെയ്സ്ബുക്ക്

 

ഭോപ്പാല്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ എത്തുമ്പോള്‍ രാഹുലിനെ വധിക്കുമെന്നായിരുന്നു ഭീഷണി. വധഭീഷണി മുഴക്കിയ ആളെ മധ്യപ്രദേശിലെ നഗ്ദയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ കസ്റ്റഡിയിലെടുത്ത വിവരം നഗ്ദ പൊലീസ് ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്‍ഡോര്‍ ക്രൈംബ്രാഞ്ച് ആണ് വധ ഭീഷണി മുഴക്കിയ ആളുടെ ചിത്രം നഗ്ദ പൊലീസിന് അയച്ചു കൊടുത്തത്. ഇതിന്‍ പ്രകാരം നടത്തിയ തിരച്ചിലിലാണ് നഗ്ദ പൈപ്പാസില്‍ നിന്നും പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ കൈവശമുള്ള ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പ്രകാരം ഇയാള്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലി സ്വദേശിയാണെന്ന് നഗ്ദ പൊലീസ് സൂപ്രണ്ട് സത്യേന്ദ്രകുമാര്‍ ശുക്ല അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും എസ്പി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞദിവസം മധ്യപ്രദേശില്‍ പ്രവേശിച്ചു. നവംബര്‍ 28 ന് യാത്ര ഇന്‍ഡോറിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ