ചോറില്‍ ഉറുമ്പ്; യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 05:24 PM  |  

Last Updated: 25th November 2022 05:24 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

ഭുവനേശ്വര്‍: രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ചോറില്‍ ഉറുമ്പിനെ കണ്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു.

ഭാര്യപിതാവിന്റെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് ഹേമന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഭാര്യ സരിതക്കും  രണ്ടു മകള്‍ക്കുമൊപ്പമായിരുന്നു താമസം.

രാത്രിയായതോടെ ഭര്‍ത്താവ് ഭക്ഷണം കഴിക്കാന്‍ ഇരുന്നു. സരിത ചോറ് വിളമ്പിയപ്പോള്‍ അതില്‍ ഉറുമ്പുകളെ കണ്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ച കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ