'ഇവരാണ് റിയല്‍ സൂപ്പര്‍ ഹീറോകള്‍'; തലച്ചുമടായി ബൈക്ക് ബസിന്റെ മുകളിലേക്ക്, കൈ പിടിക്കാതെ ബാലന്‍സ്- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 26th November 2022 12:59 PM |
Last Updated: 26th November 2022 12:59 PM | A+A A- |

ബൈക്ക് തലച്ചുമടായി ബസിന്റെ മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യം
ജീവിക്കാന്‍ വേണ്ടി ഏത് പണിയുമെടുക്കാന്‍ തയ്യാറാവുന്ന നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. ജീവന്‍ പണയം വെച്ചും ജോലി ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.
തലച്ചുമടായി ബൈക്ക് വച്ച് ബസിന് മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യമാണ് വൈറലാകുന്നത്. ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഒരേ സമയം അമ്പരപ്പും തൊഴിലാളിയോട് സഹാനുഭൂതിയും തോന്നി പോകുന്നതാണ് വീഡിയോ. ഗുല്‍സാര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. സൂപ്പര്‍ ഹ്യൂമന്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തലച്ചുമടായി ബൈക്ക് വച്ച് ബസ് ലക്ഷ്യമാക്കി നടന്നു. തുടര്‍ന്ന് ഏണിയിലൂടെ മുകളിലേക്ക് കയറുന്നതാണ് വീഡിയോ. ബൈക്കില്‍ കൈ പിടിക്കാതെ ബാലന്‍സ് ചെയ്താണ് തൊഴിലാളി മുകളിലേക്ക് കയറുന്നത്. വളരെ സൂക്ഷിച്ചാണ് ഓരോ ചുവടും തൊഴിലാളി വെയ്ക്കുന്നത്. വിജയകരമായി ബൈക്ക് ബസിന്റെ മുകളില്‍ വെയ്ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
They are really super human pic.twitter.com/kNruhcRzE1
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 25, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
ദൈര്‍ഘ്യമേറിയ ദൗത്യം; ഒന്‍പത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഭ്രമണപഥത്തിലേക്ക് - വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ