സോഷ്യല്‍ മീഡിയ പോസ്റ്റ് ജോലി കിട്ടിയതിനു തെളിവല്ല, വിദ്യാഭ്യാസ യോഗ്യത വച്ച് ജീവനാംശം നിഷേധിക്കാനാവില്ല: ഹൈക്കോടതി

ജോലി ഇല്ലാതെ ഉന്നത വിദ്യാഭ്യാസ യോഗ്യത മാത്രം അടിസ്ഥാനമാക്കി ജീവനാംശം നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ജോലി കിട്ടിയതു സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ജോലി കിട്ടിയതിനു തെളിവായി കാണാനാവില്ലെന്നു ബോംബെ ഹൈക്കോടതി. യുവതിക്കു ജീവനാംശം നല്‍കേണ്ടതില്ലെന്ന കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

യുവതിക്ക് ഉന്നത വിദ്യാഭ്യാസമുണ്ടെന്നും ലണ്ടനിലെ കമ്പനിയില്‍ ജോലി കിട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്, കുടുംബ കോടതി ജീവനാംശം നല്‍കേണ്ടതില്ലെന്നു വിധിച്ചത്. ഇതു സംബന്ധിച്ച തെളിവുകള്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇരുവരുടെയും  വിവാഹ മോചന ഹര്‍ജി കുടുംബ കോടതിയുടെ പരിഗണിയിലാണ്.

ജീവനാംശം നിഷേധിച്ച കുടുംബ കോടതി വിധിക്കെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റ് അല്ലാതെ യുവതിക്കു ജോലി കിട്ടിയതായി തെളിയിക്കാന്‍ മറ്റൊനും ഹാജരാക്കാന്‍ ഭര്‍ത്താവിനായിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജോലി ഇല്ലാതെ ഉന്നത വിദ്യാഭ്യാസ യോഗ്യത മാത്രം അടിസ്ഥാനമാക്കി ജീവനാംശം നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലണ്ടനിലെ കമ്പനിയില്‍നിന്ന ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നെന്നും അതാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ അതു വ്യാജമായിരുന്നെന്നു പിന്നീടു ബോധ്യപ്പെട്ടതായും യുവതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com