യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യം: എഫ്എസ്എസ്എഐ 

ഹിമാലയൻ യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് പ്രഖ്യാപിച്ച്  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
ഹിമാലയൻ യാക്ക് /ഫയല്‍ ചിത്രം
ഹിമാലയൻ യാക്ക് /ഫയല്‍ ചിത്രം

​ഗുവാഹത്തി: ഹിമാലയൻ യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പിന്റെ (ഡിഎഎച്ച്ഡി) ശുപാർശയ്ക്ക് പിന്നാലെയാണ്‌ എഫ്എസ്എസ്എഐയുടെ പ്രഖ്യാപനം. 

ഇന്ത്യയിൽ ഏകദേശം 58,000 യാക്കുകൾ ഉണ്ടെന്നാണ് 2019-ൽ നടത്തിയ ഒരു സെൻസസ് അനുസരിച്ചുള്ള കണക്ക്. ഇതിനുമുൻപ് 2012-ൽ നടത്തിയ സെൻസസിൽ നിന്ന് ഏകദേശം 25% കുറവുണ്ടെന്നാണ് കണക്കുകൾ. സിക്കിം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, വടക്കൻ ബംഗാൾ തുടങ്ങിയ ഇടങ്ങളിലാണ് യാക്ക് കൂടുതലായുള്ളത്. എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം യാക്ക് കർഷകർക്ക് ഗുണകരമാകുമെന്നും ഉത്പാദനം വർധിപ്പിക്കാൻ കഴിയുമെന്നാണ് അരുണാചൽ പ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ നാഷണൽ റിസേർച്ച് സെന്റർ ഡയറക്ടർ ഡോ. മിഹിർ സർക്കാർ പറഞ്ഞത്. 

യാക്കിന്റെ പാലിൽ 78 ശതമാനം മുതൽ 82 ശതമാനം വരെ ജലാംശം ഉണ്ടെന്നും കൊഴുപ്പും മറ്റ് അവശ്യപോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നും മിഹിർ പറഞ്ഞു. മറ്റ് പാലുകളിൽ നിന്നെന്നപോലെ യാക് പാലിൽ നിന്നും നെയ്യും പനീറും ഉത്പാദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com