'ഇനി ബൈക്കില്‍ ഒരു കൈനോക്കാം'; ഭാരത് ജോഡോ യാത്രക്കിടെ രാഹുലിന്റെ 'റൈഡ്', വീഡിയോ

ജനങ്ങള്‍ക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്
രാഹുല്‍ ഗാന്ധി ബൈക്ക് യാത്രക്കിടെ/ ട്വിറ്റര്‍
രാഹുല്‍ ഗാന്ധി ബൈക്ക് യാത്രക്കിടെ/ ട്വിറ്റര്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പര്യടനം തുടരുകയാണ്. ഓരോ പ്രദേശത്തും രാഹുല്‍ ജനങ്ങളുമായി സംവദിക്കുന്നതിന്റെയും കായിക അഭ്യാസങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെയും വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 

മഹുവിലെ അംബേദ്കര്‍ നഗറിലാണ് രാഹുല്‍ ഗാന്ധി ബൈക്ക് യാത്ര നടത്തിയത്. രണ്ടു സൈഡില്‍ നിന്നും ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ചു കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. 

മൃഗസംരക്ഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി രാഹുല്‍ ഗാന്ധിയെ തിരക്കിയെത്തിയ രണ്ടുപേരുടെ ബൈക്കിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇവര്‍ക്കൊപ്പം കൊണ്ടുവന്ന 'മാര്‍വല്‍' എന്ന നായയേയും നടക്കുന്നതിനിടെ രാഹുല്‍ തന്റെ കൂടെക്കൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com