'ശ്രദ്ധക്ക് നീതി വേണം'; ഹിന്ദു മഹാപഞ്ചായത്തില്‍ വച്ച് പുരുഷനെ ചെരിപ്പൂരിയടിച്ച് സ്ത്രീ; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 03:10 PM  |  

Last Updated: 29th November 2022 03:10 PM  |   A+A-   |  

Woman thrashes man with slipper

യുവതി പുരുഷനെ മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യം

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചത്തര്‍പൂരില്‍ ശ്രദ്ധാ വാല്‍ക്കറിന് നീതി തേടി സംഘടിപ്പിച്ച ഹിന്ദു മഹാപഞ്ചായത്തില്‍ നാടകീയ സംഭവങ്ങള്‍. യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ യുവതി സമീപത്ത് നിന്ന പുരുഷനെ ചെരുപ്പൂരി അടിച്ചു. ഹിന്ദു ഏകതാമഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. 

യുവതി പുരുഷനെ ചെരിപ്പൂരി മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നു. നീല ഷാള്‍ കൊണ്ട് മുഖം പാതി മറച്ച സ്ത്രീ പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെ, വേദിയില്‍ സമീപത്ത് നില്‍ക്കുന്നയാളെ ചെരുപ്പൂരി അടിക്കുകയാണ്. എന്നാല്‍ ഉടന്‍ തന്നെ വേദിയിലിരുന്ന മറ്റുള്ളവര്‍ യുവതിയെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. 

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ മെയ്മാസത്തിലാണ് പങ്കാളിയായ ശ്രദ്ധാ വാല്‍ക്കറിനെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിയുകമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 14കാരിയെ നാല് കൗമാരക്കാര്‍ തട്ടിക്കൊണ്ടു പോയി; പിന്നാലെ പീഡനം; രക്ഷിക്കാനെത്തിയ ഹെഡ്മാസ്റ്ററും ബലാത്സംഗം ചെയ്തു

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ