മുഖ്യമന്ത്രിക്ക് എതിരെ ടീഷര്‍ട്ട്; തല്ലി അഴിപ്പിച്ച് കര്‍ണാടക പൊലീസ്, ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 07:58 PM  |  

Last Updated: 01st October 2022 07:58 PM  |   A+A-   |  

bharat_jodo_karnataka_police

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച് കര്‍ണാടക പൊലീസ്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് എതിരായ 'പേ സി എം (paycm) എന്ന ടീഷര്‍ടട് ധരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. 

ബസവരാജ് ബൊമ്മെയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമായിരുന്നു പേ സിഎം ക്യാമ്പയിന്‍. ഈ പ്രതിഷേധത്തിന്റെ ഭാഗമായുള്ള ടീഷര്‍ട്ട് ധരിച്ചാണ് പ്രവര്‍ത്തകന്‍ എത്തിയത്. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.

പ്രവര്‍ത്തകനെ തല്ലുന്നതും നിര്‍ബന്ധിച്ച് ടീഷര്‍ട്ട് അഴിപ്പിക്കുന്നതുമായ വിഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അനുവദിച്ചു നല്‍കാന്‍ വന്‍തുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് ബൊമ്മയ്ക്കെതിരെ പേസിഎം പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഒക്ടോബര്‍ 25 മുതല്‍ പെട്രോളും ഡീസലും ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ