'കുട്ടിയെ ബലി നല്‍കണമെന്ന് ഭഗവാന്‍ ശിവന്‍'; കഞ്ചാവ് ലഹരിയില്‍ ആറുവയസുകാരനെ കൊലപ്പെടുത്തി, രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍ 

ആറുവയസുകാരനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആറുവയസുകാരനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍. കഞ്ചാവ് ലഹരിയില്‍, കുട്ടിയെ ബലി നല്‍കണമെന്ന് ഭഗവാന്‍ ശിവന്‍ ആവശ്യപ്പെട്ടതായി തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ആറു വയസുകാരനെ കൊലപ്പെടുത്തിയതെന്ന് ആണ്‍കുട്ടികളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം.  ആറുവയസുകാരനെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. ലോദി റോഡിലെ നിര്‍മ്മാണ കേന്ദ്രത്തിന് സമീപം കുട്ടിയുടെ മൃതദേഹവുമായി മാതാപിതാക്കള്‍ കരയുന്നത് കണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ്‍കുട്ടികള്‍ പിടിയിലായത്. ഫോറന്‍സിക് പരിശോധനയില്‍ ആണ്‍കുട്ടികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. 

നിര്‍മ്മാണ കേന്ദ്രത്തില്‍ 'ഭജന്‍സ്' നടത്തുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്ന് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ തൊട്ടടുത്തുള്ള ചേരിയില്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ വാതില്‍ ബലംപ്രയോഗിച്ച് തുറന്നുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ രണ്ട് ആണ്‍കുട്ടികളെ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. 

ആറുവയസുകാരനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ആണ്‍കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. ഭഗവാന്‍ ശിവന്റെ 'പ്രസാദം' കഴിച്ച ശേഷം 'ഭജന്‍സ്' നടക്കുന്ന സ്ഥലത്തേയ്ക്ക് പോയതായി ആണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. അവരോട് ചന്ദനത്തിരി ചോദിച്ചു. എന്നാല്‍ സംഘാടകര്‍ ചന്ദനത്തിരി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഭഗവാന്‍ ശിവന്‍ കുട്ടിയെ ബലി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി തങ്ങള്‍ക്ക് തോന്നിയെന്നും ആണ്‍കുട്ടികളുടെ മൊഴിയില്‍ പറയുന്നു. തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com