മഹാത്മാ ഗാന്ധി മഹിഷാസുരന്‍; വിഗ്രഹം സ്ഥാപിച്ച് ഹിന്ദു മഹാസഭ, വിവാദം

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്ക് വേണ്ടി സ്ഥാപിച്ച വിഗ്രഹത്തിലാണ് മഹാത്മാ ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ചത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

കൊല്‍ക്കത്ത: മഹാത്മാ ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ച് ഹിന്ദു മഹാസഭ. കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്ക് വേണ്ടി സ്ഥാപിച്ച വിഗ്രഹത്തിലാണ് മഹാത്മാ ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ചത്. ഹിന്ദു മഹാസഭയുടെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഗ്രഹം മാറ്റി. 

വിഷത്തില്‍ ഹിന്ദു മഹാസഭയ്ക്ക് എതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിഗ്രഹം മാറ്റാന്‍ പൊലീസ് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

തങ്ങള്‍ ഗാന്ധിയെ അസുരനായാണ് കാണുന്നത് എന്നാണ് വിഷയത്തോട് ഹിന്ദുമഹാസഭ ബംഗാള്‍ വര്‍ക്കിങ് പ്രസിഡന്റ് ചന്ദ്രചുര്‍ ഗോസ്വാമി പ്രതികരിച്ചത്. 'ഗാന്ധിയാണ് യഥാര്‍ത്ഥ അസുരന്‍. അതുകൊണ്ടാണ് ഞങ്ങള്‍ വിഗ്രഹം അങ്ങനെ നിര്‍മ്മിച്ചത്' എന്നാണ് ഗോസ്വാമിയുടെ പ്രതികരണം. 

'കേന്ദ്രസര്‍ക്കാര്‍ മഹാത്മാ ഗാന്ധിയെ പ്രൊമോട്ട് ചെയ്യുകയാണ്. വിഗ്രഹം മാറ്റാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. കേന്ദ്ര ആഭ്യന്തരമന്ത്രാലം ഞങ്ങളെ സമ്മര്‍ദത്തിലാക്കി. ഗാന്ധിയെ എല്ലായിടത്ത് നിന്നും മാറ്റണം എന്നാണ് ഞങ്ങളുടെ ആവശ്യം. പകരം നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള മറ്റു സ്വാതന്ത്ര്യ സമര സേനാനികളെ മുന്‍നിരയില്‍ നിര്‍ത്തണം'-ഗോസ്വാമി പറഞ്ഞു. 

ഹിന്ദുമഹാസഭയ്ക്ക് എതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രപിതാവിനെ അവഹേളിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് ടിഎംസി വക്താവ് കുനാര്‍ ഘോഷ് പറഞ്ഞു. ഈ അവഹേളത്തിനോട് ബിജെപിക്ക് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, ഹിന്ദുമഹാസഭയെ തള്ളി ബിജെപി രംഗത്തെത്തി. നടപടി അപലപനീയമാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജൂംദാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com