തലയും കൈയും അറുത്തുമാറ്റി; നഗ്നമായ നിലയില്‍ യുവാവിന്റെ മൃതദേഹം; അന്വേഷണം

മരിച്ചയാള്‍ക്ക് ഏകദേശം ഇരുപത് വയസ് പ്രായം തോന്നിക്കുമെന്നും പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരും രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഇന്‍ഡോര്‍:  തലയും കൈയും അറുത്തുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തെ സാന്‍വാറിലാണ് സംഭവം. വയലില്‍ നിന്നാണ് യുവാവിന്റെ വികൃതമായ മൃതദേഹം കണ്ടെത്തിയതെന്ന് റൂറല്‍ എസ്പി ഭഗവത് സിങ് വൃദ്ധി പറഞ്ഞു.

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്  അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന് എസ്പി പറഞ്ഞു. മരിച്ചയാള്‍ക്ക് ഏകദേശം ഇരുപത് വയസ് പ്രായം തോന്നിക്കുമെന്നും പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരും രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സാന്‍വറില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും കാണാതായവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിനിടെ വികൃതമായ നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണ്. 


നേരത്തെ ഖജ്രാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രാന്‍സ്ജെന്‍ഡറിന്റെ മൃതദേഹം തലയറുത്ത നിലയിലും ഇന്‍ഡോറില്‍ ഒരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ നിറച്ച നിലയിലും കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com