മോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര ഉത്തരവ് 

ജില്ലാ പൊലീസ് മേധാവിമാര്‍ ഒപ്പുവെച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് പാസ്സ് ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലാ ഭരണകൂടമാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 

സെപ്റ്റംബര്‍ 24 ന് നടത്താനിരുന്ന മോദിയുടെ പരിപാടി മോശം കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഈ പരിപാടിയാണ് നാളെ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഹിമാചലില്‍ മാണ്ഡി അടക്കം നിരവധി ഇടങ്ങളില്‍ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 

മാണ്ഡിയില്‍ നടക്കുന്ന പരിപാടിക്കായി പാസ് ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഒപ്പുവെച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അസാധാരണ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

ഇതേത്തുടര്‍ന്ന് വിവാദ ഉത്തരവ് പിന്‍വലിച്ചു. പ്രധാനമന്ത്രിയുടെ പരിപാടി കവര്‍ ചെയ്യാന്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വരാമെന്നും, ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഹിമാചല്‍ ഡിജിപി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com