സാമൂഹികമാധ്യമത്തിലൂടെ പരിചയം, അധ്യാപികയെ ആശുപത്രിയിലേക്ക് ക്ഷണിച്ചു; ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അധ്യാപികയെ ആശുപത്രിയില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ബസ്തി സദര്‍ കോട്വാലി മേഖലയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ തന്നെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഡോക്ടറും ഇയാളുടെ സഹപ്രവര്‍ത്തകരായ മറ്റു ഡോക്ടര്‍മാരും ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തതായി അധ്യാപികയുടെ പരാതിയില്‍ പറയുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ യുവതി ലക്‌നൗവില്‍ എത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. ആശുപത്രിയില്‍ നിന്ന് ഡോക്ടറെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com