പുതുപുത്തന്‍ കാറുമായി വീട്ടിലേക്ക്; പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th October 2022 11:44 AM  |  

Last Updated: 09th October 2022 11:44 AM  |   A+A-   |  

ACCIDENT

പുതിയ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം

 

പുതിയ വാഹനം വാങ്ങിയാല്‍ കുറച്ചുനാളത്തേയ്‌ക്കെങ്കിലും വല്ലാത്തൊരു ശ്രദ്ധ കൊടുക്കുന്നത് പതിവാണ്. എപ്പോഴും കഴുകി വൃത്തിയാക്കുക, പൊടി കളയുക തുടങ്ങി വാഹനം കുട്ടപ്പനായി കിടക്കുന്നതിന് സമയം കണ്ടെത്തും. ഇപ്പോള്‍ പുതിയ വാഹനം വാങ്ങി വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ, പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സ്‌ക്വാഡ്രന്‍ ലീഡറായി വിരമിച്ച വിനോദ് കുമാര്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. പാര്‍പ്പിട സമുച്ചയത്തില്‍ പുതിയ വാഹനം കയറ്റുന്നതിനിടെയാണ് മതിലിനോട് ചേര്‍ത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറിയത്. ടാറ്റ നെക്‌സണിന്റെ പുതിയ കാറാണ് അപകടം ഉണ്ടാക്കിയത്.

 

കാര്‍ കയറ്റുന്നതിന് ഒരാള്‍ പാര്‍പ്പിച്ച സമുച്ചയത്തിന്റെ ഗേറ്റ് തുറന്നു. തുടര്‍ന്ന് ഇടത്തോട് വളഞ്ഞ് അകത്തേയ്ക്ക് കയറ്റിയ കാറാണ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയത്. ഈ സമയത്ത് ഗേറ്റ് തുറന്നയാളും മറ്റൊരാളും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിവന്നു. പുതിയ കാര്‍ ആയതുകൊണ്ട് മുന്നില്‍ മാല ചാര്‍ത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രഭാത നടത്തത്തിനിടെ മാലിന്യക്കൂമ്പാരത്തില്‍ നവജാതശിശു; ആശുപത്രിയില്‍; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ