ക്യുആര്‍ കോഡുള്ള ശിവ പ്രതിമകള്‍, 108 തൂണുകള്‍: ലോകോത്തര ആധുനിക സൗകര്യങ്ങള്‍; മഹാകാല്‍ ഇടനാഴി നാടിന് സമര്‍പ്പിച്ച് മോദി; വീഡിയോ

856 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
നവീകരിച്ച മഹാകാലേശ്വര ക്ഷേത്രം
നവീകരിച്ച മഹാകാലേശ്വര ക്ഷേത്രം


ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ നവീകരിച്ച മഹാകാലേശ്വര ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. മന്ദിര്‍ പരിസാര്‍ വിസ്താര്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷേത്രം പുനരുദ്ധരീകരിച്ചത്. 856 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ലോകത്തോര ആധുനിക സൗകര്യങ്ങളോടെയാണ് ക്ഷേത്രം നവീകരിച്ചത്. ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സംബന്ധിച്ചു.

ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇടനാഴികളില്‍ ഒന്നാണിത്. പുരാതന മഹാകാലേശ്വര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് മഹാകാല്‍ ലോക് പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രുദ്രാസാഗര്‍ തടാകത്തിന് സമീപമാണ് ഈ ഇടനാഴി.

900 മീറ്ററിലധികം നീളമാണ് മഹാകാല്‍ പുതിയതായി നിര്‍മ്മിച്ച മഹാകാല്‍ ലോക് ഇടനാഴിക്കുള്ളത്. 108 സാന്റ്സ്റ്റോണുകള്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിലും ത്രിശൂലവും ശിവ ഭഗവാന്റെ മുദ്രകളും നല്‍കിയിട്ടുണ്ട്. ശിവപുരാണകഥകളില്‍ നിന്നുള്ള 53 ഭാഗങ്ങള്‍ ചുവര്‍ച്ചിത്രങ്ങളായി ഇടനാഴിയില്‍ ചേര്‍ത്തിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് വേണ്ടി 23.90 കോടി രൂപ ചെലവില്‍ ഫെസിലിറ്റി സെന്ററും ഇവിടെ നിര്‍മ്മിക്കും. ക്ഷേത്ര നവീകരണത്തിന് പുറമെ പ്രദേശത്തിന്റെ ഒന്നാകെയുള്ള വികസനം കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2.82 ഹെക്ടറിലായി കിടക്കുന്ന ക്ഷേത്ര മൈതാനിയുടെ വിസ്തീര്‍ണം 47 ഹെക്ടറിലേക്ക് ഉയര്‍ത്തും. ഇതില്‍ 17 ഹെക്ടര്‍ വിസ്തൃതിയുള്ള രുദ്രസാഗര്‍ തടാകത്തിന്റെ വിപുലീകരണവും ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com