വെടിയേറ്റിട്ടും പിന്മാറാത്ത പോരാട്ടവീര്യം; സൂം വിടവാങ്ങി

ശ്രീനഗറില്‍ സൈന്യത്തിന്റെ വെറ്റിനറി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂമിനെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
സൂം/ട്വിറ്റര്‍
സൂം/ട്വിറ്റര്‍

ശ്രീനഗര്‍: വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം പൊരുതിയ സേനയുടെ നായ സൂമിന് ദാരുണാന്ത്യം. ഉച്ചയ്ക്ക് 12 മണിയോടെയാണ് നായ വിടവാങ്ങിയത്. ശ്രീനഗറില്‍ സൈന്യത്തിന്റെ വെറ്റിനറി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂമിനെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

സൂമിന്റെ ശരീരത്തില്‍ നിന്നും രണ്ടു വെടിയുണ്ടകള്‍ പുറത്തെടുത്തു. രാവിലെ 11.45 വരെ സൂം മരുന്നുകളോട് പ്രതികരിച്ചിരുന്നെന്നും, പെട്ടെന്ന് അബോധാവസ്ഥയിലാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. 

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിട്ട സുരക്ഷാസേനയുടെ ഭാഗമായിരുന്നു സൂം. കഴിഞ്ഞ ദിവസമാണ്, ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിനിടെ സൂമിന് ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്. 
  
പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാസേന അവിടം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭീകരവാദികള്‍ ഒളിച്ചിരുന്ന വീട്ടിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ സൂമിനെ അയച്ചു. ഭീകരവാദികളെ തിരിച്ചറിയാനുള്ള ശ്രമത്തിനിടയിലാണ് സൂമിന് തുടരെ വെടിയേറ്റത്. 

എന്നിട്ടും അവന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. ഏല്‍പിച്ച ഉദ്യമം സൂം ഭംഗിയായി പൂര്‍ത്തിയാക്കി. സൂം നല്‍കിയ ലീഡ് പിന്തുടര്‍ന്ന സൈന്യം ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ രണ്ടു ഭീകരവാദികളെയാണ് വധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com