ഓട്ടോയുമായി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍; ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2022 03:05 PM  |  

Last Updated: 16th October 2022 03:07 PM  |   A+A-   |  

auto_driver

വീഡിയോ ദൃശ്യം

 

മുംബൈ: റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.  മുംബൈ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ് അധികൃതര്‍ ആര്‍പിഎഫിനെ വിവരമറിയിച്ചതിന് പിന്നാലെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. റെയില്‍വേ നിയമമനുസരിച്ച് കോടതി ഇയാളെ ശിക്ഷിച്ചു. എന്നാല്‍ കുറ്റക്കാരനായ ഓട്ടോ ഡ്രൈവറുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് മുന്നറിയിപ്പ് നല്‍കി.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ മുംബൈ ട്രാഫിക് പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ട്രാഫിക് പോലീസിന്റെ നിരുത്സവപരമായ രീതിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ആളുകള്‍ ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു; 4 പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ