'ആന്റി, ഒന്നു നിര്‍ത്താമോ?'; യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ട്രെയിനില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്‌ - വിഡിയോ വൈറല്‍

മൂന്നൂ സ്ത്രീകള്‍ പരസ്പരം മുടിയില്‍ പിടിച്ചു വലിച്ചും തള്ളിയും തല്ലുകൂടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

മുംബൈ: യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ട്രെയിനില്‍ സ്ത്രീകളുടെ പൊരിഞ്ഞ അടി. മൂന്നൂ സ്ത്രീകള്‍ പരസ്പരം മുടിയില്‍ പിടിച്ചു വലിച്ചും തള്ളിയും തല്ലുകൂടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

റോഡ്‌സ് ഓഫ് മുംബൈ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്. 

ഒരു പെണ്‍കുട്ടി പ്രായമായ സ്ത്രീയെ തള്ളിയിടുന്നതോടെയാണ് അടി തുടങ്ങുൂന്നത്. ഉടന്‍ തന്നെ മൂന്നാമതൊരു സ്ത്രീ കൂടി എത്തി തല്ലില്‍ 'പങ്കുചേര്‍ന്നു'.

ഒപ്പമുള്ള യാത്രക്കാര്‍ ഇടപെട്ട് അടി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം ചെയ്തില്ല. ആന്റി ഒന്നു നിര്‍ത്തുമോയെന്ന് ഒരു യാത്രക്കാരന്‍ ചോദിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം നേരത്തെ ലോക്കല്‍ ട്രെയിനില്‍ സ്ത്രീകള്‍ സീറ്റിനു വേണ്ടി തല്ലു കൂടുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹാര്‍ബര്‍ ലൈനിലെ തീവണ്ടിയിലായിരുന്നു ഇത്. ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോ ഏതു ഭാഗത്തുനിന്നാണെന്നു വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com