'ഇനി എന്താണ് റോള്‍? പുതിയ പ്രസിഡന്റ് തീരുമാനിക്കും'

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th October 2022 02:30 PM  |  

Last Updated: 19th October 2022 02:40 PM  |   A+A-   |  

rahul_gandhi

രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍/ഫയല്‍

 

അദോനി (ആന്ധ്ര): കോണ്‍ഗ്രസിലെ പരമാധികാരി പ്രസിഡന്റ് ആണെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി എങ്ങനെ മുന്നോട്ടുപോവണം എന്നതില്‍ പ്രസിഡന്റ് ആണ് തീരുമാനമെടുക്കുകയെന്ന്, ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു.

'പാര്‍ട്ടിയില്‍ എന്റെ റോള്‍ എന്തെന്ന് പുതിയ പ്രസിഡന്റ് തീരുമാനിക്കും. ഇനി ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുക പുതിയ പ്രസിഡന്റിന് ആയിരിക്കും'- രാഹുല്‍ പറഞ്ഞു. 

ഖാര്‍ഗെ ആയാലും തരൂര്‍ ആയാലും കാര്യങ്ങളെക്കുറിച്ചു ധാരണയുള്ളവരും അനുഭവ പരിജ്ഞാനും ഉള്ളവരുമാണ്. അവര്‍ക്ക് തന്റെ ഉപദേശമൊന്നും വേണ്ടെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തരൂരിന്റെ ആരോപണം പരിശോധിക്കാന്‍ പാര്‍ട്ടിക്കു സംവിധാനമുണ്ടെന്ന് രാഹുല്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഖാര്‍ഗെ 7897- തരൂര്‍ 1072; കോണ്‍ഗ്രസിന് ഇനി പുതുനേതൃത്വം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ