പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍;  മറ്റന്നാള്‍ 75000 പേര്‍ക്ക് നിയമനം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഓക്ടോബര്‍ 22ന്‌ 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. 
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന റോസ്ഗര്‍ മേളയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ നിര്‍വഹിക്കും. അന്നേദിവസം 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

തദവസരത്തില്‍ നിയമിതരായവരെ മോദി അഭിസംബോധന ചെയ്യും. എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലേയും മാനവവിഭവശേഷി സ്ഥിതി നേരിട്ട് അവലോകനം ചെയ്ത ശേഷമാണ് നിയമനത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി (ഗസറ്റഡ്), ഗ്രൂപ്പ്-ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ്-സി എന്നിങ്ങനെ തസ്തികകളിലാണ് നിയമനം

കേന്ദ്ര ആംഡ് ഫോഴ്സ് പേഴ്സണല്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്റ്റെനോ, പിഎ, ഇന്‍കം ടാക്‌സ്, എംടിഎസ് തുടങ്ങിയ തസ്തികകളില്‍ നിയമനം നടക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com