ന്യൂനമര്‍ദം ചുഴലിക്കാറ്റായി; സിത്‌രംഗ് ബംഗ്ലാദേശ് തീരത്തേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2022 10:13 PM  |  

Last Updated: 23rd October 2022 10:13 PM  |   A+A-   |  

sitrang

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. 'സിത്‌രംഗ് 'എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാന്‍ഡ്വിപ്പിനുമിടയില്‍ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈകീട്ട് അഞ്ചരയോടെ ബംഗാളിലെ സാഗര്‍ ദ്വീപിന് തെക്ക് 580 കിലോമീറ്റര്‍ ദൂരത്തും ബംഗ്ലാദേശിലെ ബാരിസാലിനു തെക്ക്-തെക്ക് പടിഞ്ഞാറായി 740 കിലോമീറ്റര്‍ അകലെയായിരുന്നു സ്ഥാനം. ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഒഡീഷയിലെ ചില ഭാഗങ്ങളിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ബംഗാളിലെ സാഗര്‍ ദ്വീപിന് 1,460 കിലോമീറ്റര്‍ തെക്കുകിഴക്കായി വടക്കന്‍ ആന്‍ഡമാനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ ന്യൂനമര്‍ദം രൂപപ്പെട്ടത്.

നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാഷ്‌റൂം ഉപയോഗിക്കാന്‍ ട്രെയിനില്‍ കയറി; ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍, ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ