നന്നാക്കുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചു; കടയുടമ അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ മൊബൈല്‍ നന്നാക്കുന്ന കടയില്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു
മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനിടെ നടന്ന പൊട്ടിത്തെറിയുടെ ദൃശ്യം
മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനിടെ നടന്ന പൊട്ടിത്തെറിയുടെ ദൃശ്യം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ നന്നാക്കുന്ന കടയില്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. ഉപഭോക്താവ് കൊണ്ടുവന്ന ഫോണ്‍ നന്നാക്കുന്നതിനിടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. കടയുടമയും ഉപഭോക്താവും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ലളിത്പൂര്‍ പാലി മേഖലയിലാണ് സംഭവം. ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞാണ് ഉപഭോക്താവ് കടയില്‍ എത്തിയത്. മൊബൈല്‍ തുറന്ന് ബാറ്ററി നീക്കം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com