വിദ്വേഷ പ്രസംഗം; അസം ഖാന് മൂന്ന് വര്‍ഷം തടവ്; 25,000 പിഴ

ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ലഖ്‌നൗ: വിദ്വേഷ പ്രസംഗ കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന് തടവും പിഴയും ശിക്ഷ. 2019ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. അസം ഖാനൊപ്പം മറ്റ് രണ്ട് പേര്‍ക്ക് കൂടി ശിക്ഷയുണ്ട്. 

ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. അസം ഖാന് വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഐഎഎസ് ഉദ്യോഗസ്ഥനായ ആഞ്ജനേയ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അസംഖാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക, ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി എന്നിവ ചുമത്തിയായിരുന്നു കേസ്. മോദിയുടെ ഭരണം ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കി എന്നായിരുന്നു അസംഖാന്റെ ആരോപണം.

അഖിലേഷ് യാദവ് കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ പ്രബല നേതാവാണ് അസം ഖാന്‍. പാര്‍ട്ടിയിലെ രണ്ടാമനായും അദ്ദേഹം പരിഗണിക്കപ്പെടുന്നു. അഴിമതി, മോഷണം അടക്കം 90 കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്. ഈ വര്‍ഷമാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനgവദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ജയില്‍ മോചിതനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com