ഏക സിവില്‍ കോഡ് നടപ്പാക്കണം; ബിജെപിയുടേത് വെറും വീമ്പിളക്കല്‍: കെജരിവാള്‍

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇതേ വാഗ്ദ്ധാനം നല്‍കിയിരുന്നുവെന്നും അത് നടപ്പാലിക്കിയില്ലെന്നും കെജരിവാള്‍ പരിഹസിച്ചു
അരവിന്ദ് കെജരിവാള്‍/ഫയല്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നടപ്പാക്കുമെന്ന് പറഞ്ഞ് ബിജെപി വീമ്പിളക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇതേ വാഗ്ദ്ധാനം നല്‍കിയിരുന്നുവെന്നും അത് നടപ്പാലിക്കിയില്ലെന്നും കെജരിവാള്‍ പരിഹസിച്ചു.

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബിജെപി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. മൂന്ന് ദിവസം മുന്‍പ് ഇപ്പോഴിതാ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പക്ഷേ ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകും. ഭാവ്‌നഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് കെജ്‌രിവാളിന്റെ അഭിപ്രായപ്രകടനം. 

ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ പറയുന്നത് അനുസരിച്ച് ഏക സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കെജരിവാള്‍ പറഞ്ഞു. ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇത് നടപ്പിലാക്കാന്‍ അവര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com