ഡ്രോൺ വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താൻ ശ്രമം; യൂറോപ്യൻ ബന്ധം; ജമ്മുവിൽ രണ്ട് പേർ പിടിയിൽ

ഇവരിൽ നിന്ന് നാല് പിസ്റ്റളുകളും എട്ട് മാ​ഗസിനുകളും 47 തിരകളും പിടിച്ചെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീന​ഗർ: പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിച്ച് ഇന്ത്യയിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താനുള്ള തീവ്രവാദ സംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. 

സംഭവവുമായി ബന്ധപ്പെട്ട് ചന്ദർ ബോസ്, ഷംഷേർ സിങ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് നാല് പിസ്റ്റളുകളും എട്ട് മാ​ഗസിനുകളും 47 തിരകളും പിടിച്ചെടുത്തു. 

ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് യൂറോപ്പിൽ നിന്നാണെന്ന് കണ്ടെത്തിയെന്നും പൊലീസ് അവകാശപ്പെട്ടു. ഡ്രോൺ ഉപയോ​ഗിച്ച് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ജമ്മുവിലേക്ക് എത്തിക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. 

ആർഎസ് പുരയിലെ അന്താരാഷ്ട്ര അതിർത്തിയിലുള്ള ബാസ്പൂർ ബംഗ്ലാ മേഖലയിൽ ഡ്രോൺ വഴി ആയുധങ്ങൾ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. 

സിങിന്റെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ ബോസ് വെളിപ്പെടുത്തിയതായി എഡിജിപി മുകേഷ് സിങ് പറഞ്ഞു. ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് ഇതിന്റെ പ്രവർത്തനങ്ങൾ യൂറോപ്പിൽ നിന്നാണ് ഏകോപിപ്പിക്കുന്നതെന്ന് തെളിഞ്ഞത്. പിടിയിലായവർ നിരോധിത തീവ്രവാദ സംഘടയ്ക്കായി പ്രവർത്തിക്കുന്നവരാണെന്നു വ്യക്തമായെന്നും മുകേഷ് സിങ് കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com