യേശുക്രിസ്തു ഹിന്ദു, പത്തു വര്‍ഷം ഇന്ത്യയില്‍ താമസിച്ചു: പുരി ശങ്കരാചാര്യര്‍; വിവാദം

യേശുക്രിസ്തു പുരിയില്‍ അന്നത്തെ ശങ്കരാചാര്യരില്‍നിന്നു ആധ്യാത്മിക പരിശീലനം നേടിയിരുന്നതായും നിശ്ചലാനന്ദ സരസ്വതി
നിശ്ചലാനന്ദ സരസ്വതി/ഫയല്‍
നിശ്ചലാനന്ദ സരസ്വതി/ഫയല്‍

റായ്പുര്‍: യേശു ക്രിസ്തു ഹിന്ദുമതം പിന്തുടര്‍ന്നിരുന്നയാള്‍ ആയിരുന്നെന്നും ഇന്ത്യയില്‍ പത്തു വര്‍ഷം താമസിച്ചിട്ടുണ്ടെന്നും പുരി ശങ്കരാചാര്യര്‍ നിശ്ചലാന്ദ സരസ്വതി. ഇന്ത്യന്‍ താമസിച്ച പത്തു വര്‍ഷത്തില്‍ മൂന്നു വര്‍ഷത്തോളം യേശുക്രിസ്തു പുരിയില്‍ അന്നത്തെ ശങ്കരാചാര്യരില്‍നിന്നു ആധ്യാത്മിക പരിശീലനം നേടിയിരുന്നതായും നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. പുരി ശങ്കരാചാര്യയുടെ വാക്കുകള്‍ക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നു.

റായ്പുരിലെ ഒരു പരിപാടിക്കിടയിലാണ് പുരി ശങ്കരാചാര്യരയുടെ വിവാദ പരാമര്‍ശം. വൈഷ്ണവമതം പിന്തുടര്‍ന്നിരുന്നയാളായിരുന്നു യേശുവെന്ന് അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷം ഇന്ത്യയില്‍ അദ്ദേഹം ആരും അറിയാതെ ജീവിച്ചു. ഇപ്പോള്‍ ക്രിസ്തുവിന്റെ പേരില്‍ മറ്റു പലതുമാണ് നടക്കുന്നതെന്നും നിശ്ചലാനന്ദ സരസ്വതി പറഞ്ഞു.

ശങ്കരാചാര്യരുടെ പദവിയില്‍ ഇരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണിതെന്ന്, നിശ്ചലാനന്ദ സരസ്വതിയുടെ പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ഛത്തിസ്ഗഢ് ആര്‍ച്ബിഷപ്പ് വിക്ടര്‍ ഹെന്റി പറഞ്ഞു. ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണിത്. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വിക്ടര്‍ ഹെന്റി പറഞ്ഞു.

ശങ്കരാചാര്യര്‍ സ്വന്തം മതത്തിലെ കാര്യങ്ങള്‍ പറയുന്നതാണ് നല്ലത്. അദ്ദേഹം ചരിത്രം പഠിക്കണമെന്ന് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനാവില്ലല്ലോയെന്നും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com