ഉറങ്ങുമ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിക്കും; കൊലപാതകം മൂന്നായി; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തുന്ന രീതിയാണ് അജ്ഞാതന്‍ പിന്തുടരുന്നതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില സാഗര്‍ ജില്ലയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സെക്യൂരിറ്റി ഗാര്‍ഡിനെ അജ്ഞാതന്‍ ആക്രമിച്ചത്. ഈ ആക്രമി സാഗറിനെ ആകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. നാലാമത്തെ സെക്യൂരിറ്റി ഗാര്‍ഡാണ് സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ മൂന്ന് പേരും മരിച്ചു. 

അന്‍പതിനും അറുപതിനും ഇടയിലുള്ളവരാണ് മരിച്ചവരില്‍ മൂന്നുപേരും. ഉത്തം രജക്, കല്യാണ്‍ ലോഥി, ശംഭുറാം ദുബെ എന്നിവരാണ് കൊല്ലപ്പെട്ടത്. അവസാനമായി അജ്ഞാതന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത് മംഗള്‍ അഹിര്‍വാര്‍ എന്ന സെക്യൂരിറ്റി ജീവനക്കാരനാണ്. അജ്ഞാതന്റെ തുടര്‍ച്ചായ ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇയാളും ആക്രമിക്കപ്പെട്ടത്. 

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തുന്ന രീതിയാണ് അജ്ഞാതന്‍ പിന്തുടരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും കൊല്ലപ്പെട്ടത് അര്‍ധരാത്രിയിലാണ്. കല്ലുകളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്തുന്നരീതിയാണ് ഇയാള്‍ പിന്തുടരുന്നതെന്നും പൊലീസ് പറയുന്നു. സമാനമായ രീതിയിലാണ് കൊലപാതകങ്ങളെങ്കിലും ഓരേ ആള്‍ തന്നെയാണ് കൊലപാതകി എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലയാളിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ഡിജിപി സുധീര്‍ സക്‌സേന പറഞ്ഞ പ്രധാനസ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

48 മണിക്കൂറിനിടെയായിരുന്നു ഇതില്‍ രണ്ടുപേരും കൊല്ലപ്പെട്ടത്. കൊലപാതകിയെ കണ്ടെത്തത്തില്‍ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. 

മെയ് മാസത്തിലാണ് അജ്ഞാതന്റെ ആക്രമണത്തില്‍ ആദ്യത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടത്.  മക്രോണിയ-ബാന്ദ്ര റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന ഉത്തം രജക് ആണ് അന്ന് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്നതിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. വ്യാഴാഴ്ച രാവിലെയാണ് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ദുബെ സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹത്തിന് സമീപത്തുവച്ചും രക്തംപുരണ്ട കല്ല് കണ്ടെത്തിയിരുന്നു. ശനിയാഴചയാണ് ലോധി കൊല്ലപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com