നടന്നു പോകുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 11:54 AM  |  

Last Updated: 02nd September 2022 11:54 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: ഗുജറാത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. 

ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ഞെട്ടിക്കുന്ന അപകടം. ആരവല്ലിയിലെ അംബാജി എന്ന പ്രദേശത്ത് റോഡരികിലൂടെ ആളുകള്‍ കൂട്ടുമായി നടന്നു പോകുകയായിരുന്നു. അതിനിടയിലേക്കാണ് നിയന്ത്രണം വിട്ട് കാര്‍ പാഞ്ഞു കയറിയത്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര സഹായം ചെയ്യാന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവ് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജനപ്രതിനിധിയൊക്കെ പുറത്ത്; എംഎല്‍എയ്ക്ക് നേരെയും ഗാര്‍ഹിക പീഡനം; മുഖത്തടിച്ച് ഭര്‍ത്താവ് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ