'പരിസരം മറന്ന്' മൊബൈലില്‍ ഗെയിം; 18കാരന്‍ പാമ്പു കടിയേറ്റു മരിച്ചു

മധ്യപ്രദേശില്‍ മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ, 18കാരന്‍ പാമ്പു കടിയേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ, 18കാരന്‍ പാമ്പു കടിയേറ്റ് മരിച്ചു. എന്തോ കടിച്ചതായി തോന്നി നോക്കിയപ്പോള്‍ കാല്‍ നീരുവച്ച് വീര്‍ക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്‍ഡോര്‍ ചന്ദന്‍നഗര്‍ മേഖലയിലാണ് സംഭവം. 18കാരനും ഇളയ സഹോദരനും ഇഷ്ടിക ചൂളയില്‍ ഇരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെയാണ് സംഭവം. ഇഷ്ടിക ചൂളയില്‍ പാമ്പ് ഉള്ള കാര്യം ശ്രദ്ധിക്കാതെയാണ് ഇവര്‍ കളിച്ചത്. മൃതദേഹ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

ചേട്ടനും അനിയനും മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കേ, 18കാരന് കാലില്‍ എന്തോ കടിച്ചതായി അനുഭവപ്പെട്ടു. കാലില്‍ നോക്കിയപ്പോള്‍ നീര് വച്ച് വീര്‍ക്കുന്നതായി മനസിലായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. പാമ്പിന്റെ കടിയേറ്റാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹ പരിശോധന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com