കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി; മുന്‍ ഉപ പ്രധാനമന്ത്രിയുടെ ജന്‍മവാര്‍ഷികത്തില്‍ റാലിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

മുന്‍ ഉപ പ്രധാനമന്ത്രിയും ഐഎന്‍എല്‍ഡി സ്ഥാപക നേതാവുമായ ദേവിലാലിന്റെ ജന്‍വാര്‍ഷിക ആഘോഷത്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നത്
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ മാറ്റിര്‍ത്തി റാലി നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. സെപ്റ്റംബര്‍ 25ന് കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റാലി നടത്തും. മുന്‍ ഉപ പ്രധാനമന്ത്രിയും ഐഎന്‍എല്‍ഡി സ്ഥാപക നേതാവുമായ ദേവിലാലിന്റെ ജന്‍വാര്‍ഷിക ആഘോഷത്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന റാലിയില്‍ പക്ഷേ കോണ്‍ഗ്രസിന് ക്ഷണമില്ല. 

എന്‍സിപി നേതാവ് ശരദ് പവാര്‍,എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു,എസ്എഡി നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നീ നേതാക്കള്‍ക്ക് ക്ഷണമുണ്ട്. ഇവരെല്ലാം പങ്കെടുക്കുമെന്നും ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാല പറഞ്ഞു. ഹരിയാനയിലെ ഫതേബാബാദിലാണ് റാലി നടക്കുക. 

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണമെന്നാണ് ജെഡിയു നിലപാടെന്ന് കഴിഞ്ഞദിവസം നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി പദം താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് ക്ഷണമില്ലാത്ത റാലിയില്‍ നിതീഷും ശരദ് പവാറും പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com