'യേശുവാണ് യഥാർത്ഥ ദൈവം'; രാഹുലും പാസ്റ്ററുമായുള്ള കൂടിക്കാഴ്ചയുടെ ഓഡിയോക്ലിപ്പ് വിവാദത്തില്‍; ദുഷ്പ്രചാരണമെന്ന് കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 01:46 PM  |  

Last Updated: 10th September 2022 01:47 PM  |   A+A-   |  

rahul_with_pastor

ചിത്രം: എഎന്‍ഐ

 

ചെന്നൈ: ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ഗാന്ധിയും വിവാദ പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യയുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍. ഹിന്ദുക്കളെ വെല്ലുവിളിക്കുകയും ഭാരതമാതാവിനെ അപമാനിക്കുകയും ചെയ്ത പാസ്റ്ററുമായിട്ടാണ് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി. 

കൂടിക്കാഴ്ചയ്ക്കിടയിലെ രാഹുല്‍ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യേശു ക്രിസ്തു ദൈവമാണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍, യേശുവാണ് യഥാര്‍ത്ഥ ദൈവമെന്നും അല്ലാതെ മറ്റു ശക്തികളില്ലെന്നും ജോര്‍ജ് പൊന്നയ്യ മറുപടി പറയുന്നു. 

മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ആളാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ. ഭാരതാംബയെ അപമാനിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം മധുരയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിന് ജോര്‍ജ് പൊന്നയ്യക്കെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന് സത്യവുമായി ഒരു ബന്ധമുല്ലെന്നും, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട് ബിജെപി ദുഷ്പ്രചാരണം നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

രാഹുലിന്റെ ടീഷര്‍ട്ടിന് 41,000 രൂപയെന്ന് ബിജെപി; മോദിയുടെ 10 ലക്ഷത്തിന്റെ കോട്ടും ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ്, വാക്‌പോര്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ