ബോൾ പൈത്തൺ, 50 ലക്ഷത്തിലേറെ വില; അഞ്ച് പെരുമ്പാമ്പുകളുമായി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചപ്പോഴാണ് കാർട്ടൺ ബോക്സുകളിൽ പായ്ക്ക് ചെയ്ത പെരുമ്പാമ്പുകളെ കണ്ടെത്തിയത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: അഞ്ച് പെരുമ്പാമ്പുകളുമായി ഒരാളെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണാവുന്ന തരം പെരുമ്പാമ്പുകളുമായാണ് ഡിണ്ടി​ഗൽ സ്വദേശിയായ വിവേക് എന്നയാളെ പിടികൂടിയത്. തായ്‌ലൻഡിൽ നിന്ന് കടത്തിയ ഇവയ്ക്ക് 50 ലക്ഷം രൂപയിലധികം വിലവരുമെന്ന് അധികൃതർ പറഞ്ഞു.

ബോൾ പൈത്തൺ എന്ന് അറിയപ്പെടുന്ന പെരുമ്പാമ്പുകളാണ് ഇവ. എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാൽ അത് പന്ത് പോലെ ചുരുണ്ട് പോകും എന്നതിനാലാണ് ഈ പെരുമ്പാമ്പുകൾക്ക് ആ പേര് കിട്ടിയത്.

സെപ്റ്റംബർ രണ്ടിന് ചെന്നൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചപ്പോഴാണ് കാർട്ടൺ ബോക്സുകളിൽ പായ്ക്ക് ചെയ്ത പെരുമ്പാമ്പുകളുമായി വിവേകിനെ പിടികൂടിയത്. കള്ളക്കടത്തുകാരാണ് തന്നെ പറ്റിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ചതെന്നും പാമ്പുകളെ ചെന്നൈയിൽ എത്തുമ്പോൾ ഒരാൾക്ക് നൽകിയാൽ പണം നൽകാമെന്ന് അവർ പറഞ്ഞതായും വിവേക് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com