സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച് കോളജ് അധ്യാപിക; കേസ്; വീഡിയോ

സത്രീ പലതവണ യുവാവിന്റെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലഖ്‌നൗ: സെക്യൂരിറ്റി  ജീവനക്കാരന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ നോയിഡയിലെ കോളജ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ഇന്നലെയാണ് സ്ത്രീ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചത്. നോയിഡയിലെ കോട്ട് വാലിയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിക്ക് സമീപത്തെത്തിയ സ്ത്രീ സെക്യൂരിറ്റി ഗാര്‍ഡുകളിലൊരാളുടെ മുഖത്ത് അടിക്കുകയായിരുന്നു.

സത്രീ പലതവണ യുവാവിന്റെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നോയിഡ പൊലീസ് സുതപദാസ് എന്ന സ്ത്രീയ്‌ക്കെതിരെ കേസ് എടുത്തു. ഇവര്‍ ഒരു കോളജ് അധ്യാപികയാണന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം പ്രൊഫസറെ ജാമ്യത്തില്‍ വിട്ടയച്ചു. 

നോയിഡയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്.  ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെ അഭിഭാഷകയായ യുവതി യൂണിഫോമില്‍ പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുന്നതും, ജീവനക്കാരന്റെ മുഖത്തടിക്കുന്നതും വൈറലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com