കാർ ട്രാഫിക്കിൽ കുടുങ്ങി; നിർണായക ശസ്ത്രക്രിയക്ക് എത്തണം; ഡോക്ടർ ഓടിയത് മൂന്ന് കിലോമീറ്റർ!

പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാളുടെ ശസ്ത്രക്രിയയാണ് നിശ്ചയിച്ചിരുന്നതെന്ന് ഡോക്ടർ പറഞ്ഞു
ഡോ. ഗോവിന്ദ് നന്ദകുമാർ
ഡോ. ഗോവിന്ദ് നന്ദകുമാർ

ബം​ഗളൂരു: ന​ഗരത്തിലെ കുപ്രസിദ്ധമായ ​ഗതാ​ഗത കുരുക്കിൽ കാർ പെട്ടപ്പോൾ ശസ്ത്രക്രിയ നടത്താനായി ഡോക്ടർ ഓടിയത് മൂന്ന് കിലോമീറ്റർ. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് ബം​ഗളൂരു ന​ഗരത്തിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോൽപിച്ചത്.

പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാളുടെ ശസ്ത്രക്രിയയാണ് നിശ്ചയിച്ചിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജാപുര– മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാൽ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസലായതോടെ കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ദിവസവും വ്യായാമം ചെയ്യുന്നതിനാൽ പ്രയാസമൊന്നും തോന്നിയില്ല. ആംബുലൻസുകൾക്കു പോലും കടന്നു പോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗത പ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com