'ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്'; അത്താഴത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് ഓട്ടോ ഡ്രൈവര്‍; മറുപടി

എന്റെ വീട്ടില്‍ അത്താഴത്തിന് വരുമോ? -എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ചോദ്യം.
യോഗത്തില്‍ സംസാരിക്കുന്ന ഓട്ടോ ഡ്രൈവര്‍
യോഗത്തില്‍ സംസാരിക്കുന്ന ഓട്ടോ ഡ്രൈവര്‍

അഹമ്മദാബാദ്: ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വിവിധ യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ഡല്‍ഹിയില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച രീതിയില്‍ ഗുജറാത്തിലും അധികാരത്തിലെത്തിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ യോഗത്തില്‍ കെജരിവാള്‍ അഭ്യര്‍ഥിച്ചു. നൂറ് കണക്കിനാളുകളാണ് കെജരിവാളിന്റെ യോഗത്തിനെത്തുന്നത്. 

കെജരിവാളിന്റെ പ്രസംഗത്തിന് പിന്നാലെ സദസിലുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ അദ്ദേഹത്തെ രാത്രി ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. അതിന്റെ വീഡിയോ ആംആദ്മി പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

'ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. പഞ്ചാബിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്ന നിങ്ങള്‍ അത്താഴം കഴിക്കുന്ന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ കണ്ടിരുന്നു. അതുപോലെ എന്റെ വീട്ടില്‍ അത്താഴത്തിന് വരുമോ?' -എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ചോദ്യം. കെജരിവാള്‍ അയാളുടെ അഭ്യര്‍ഥന മാനിക്കുകയും രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴത്തിനെത്തുമെന്ന് പറയുകയും ചെയ്തു. രാത്രി എട്ടുമണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അത്താഴം കഴിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com