രണ്ടാഴ്ചയ്ക്കിടെ അഞ്ച് ആത്മഹത്യകള്‍; നാഗ്പ്പൂരില്‍ കര്‍ഷകര്‍ ജീവനൊടുക്കുന്നത് പതിവാകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2022 03:00 PM  |  

Last Updated: 13th September 2022 03:00 PM  |   A+A-   |  

farmer

farmer


നാഗ്പ്പൂര്‍: മഹാരാഷ്ട്രയില്‍ കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു. നാഗ്പ്പൂരില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. ഇതോടെ, നാഗ്പ്പൂരില്‍ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ചായി. 

അറുപതുകാരനായ രാജീവ് ബാബുറാവു ജുദ്‌പെ എന്നയാളാണ് മരിച്ചത്. പാടത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ച വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

2.5 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന രാജീവ്, ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. മഴയില്‍ വിള നശിച്ചതിനെ തുടര്‍ന്ന് രാജീവ് വളരെ നാളായി അസ്വസ്ഥനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. 

സെപ്റ്റംബര്‍ മൂന്നിനാണ് ആദ്യ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. 35കാരനായ അശോക് നീല്‍കാന്ത് സര്‍വേ എന്നയാളാണ് മരിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 4ന് രണ്ട് കര്‍ഷകരും 11ന് ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ പേവിഷ വാക്‌സിന്റെ ഗുണനിലവാരം: കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; കേരളത്തിലേക്ക് വിദഗ്ധ സംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ