സോളാര്‍ പാനല്‍ ഉപയോഗിച്ച് ചാര്‍ജിങ്; മൊബൈല്‍ പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. സോളാര്‍ പാനല്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ബറേലിയില്‍ ഞായറാഴ്ചയാണ് സംഭവം. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം മാത്രം പ്രായമുള്ള നേഹയാണ് മരിച്ചത്. ആറുമാസം മുന്‍പാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ അമിതമായി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വസ്ത്രങ്ങള്‍ കഴുകാന്‍ അമ്മ പോയ സമയത്താണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നേഹ മരിച്ചത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ അമ്മ വന്നുനോക്കുമ്പോള്‍ കൈയിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് കുഞ്ഞിനെ കണ്ടത്. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായി കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനും ബള്‍ബ് കത്തിക്കുന്നതിനും കുഞ്ഞിന്റെ അച്ഛനാണ് അടുത്തിടെ സോളാര്‍ പാനല്‍ വാങ്ങിയത്.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com