മുകുള്‍ റോഹ്ത്തഗി  അറ്റോര്‍ണി ജനറലാകും; കെ കെ വേണുഗോപാല്‍ ഈ മാസം വിരമിക്കും

ആരോഗ്യ കാരണങ്ങളാല്‍ കാലാവധി നീട്ടരുതെന്ന് വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
മുകുള്‍ റോഹ്ത്തഗി  /ഫയല്‍ ചിത്രം
മുകുള്‍ റോഹ്ത്തഗി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി പുതിയ അറ്റോര്‍ണി ജനറലാകും. നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ആരോഗ്യ കാരണങ്ങളാല്‍ കാലാവധി നീട്ടരുതെന്ന് വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

അടുത്ത മാസം ഒന്നിന് മുകുള്‍ റോഹ്ത്തഗി ചുമതലയേല്‍ക്കുമെന്നാണ് സൂചന. മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ കെ വേണുഗോപാല്‍ ജൂണ്‍ 29ന് കാലാവധി അവസാനിച്ചെങ്കിലും  കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിരുന്നു. 

തൊണ്ണൂറ്റിയൊന്നുകാരനായ കെ കെ വേണുഗോപാലിന്റെ കാലാവധി മൂന്നാം തവണയാണ് അന്ന് നീട്ടി നല്‍കിയത്. 2014 മുതല്‍ 2017 വരെ മുകുള്‍ റോഹ്ത്തഗി അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 
അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com