ഘോഷയാത്രയില്‍ കുത്തുപാട്ട് വേണ്ട; അശ്ലീലവും ആഭാസ പ്രകടനവും തടയണമെന്ന് ഹൈക്കോടതി

ദസറ ആഘോഷത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍ അശ്ലീല, ആഭാസ നൃത്തവും പാട്ടും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

ചെന്നൈ: ദസറ ആഘോഷത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍ അശ്ലീല, ആഭാസ നൃത്തവും പാട്ടും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം. തൂത്തുക്കുടിയിലെ ക്ഷേത്രത്തിലെ ആഘോഷത്തില്‍ കുത്തുപാട്ടും അശ്ലീല പ്രകടനമുള്ള നൃത്തവും തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

ദസറ ഘോഷയാത്രയില്‍ അശ്ലീല, ആഭാസ നൃത്തവും പാട്ടും ഇല്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കാന്‍ കോടതി പൊലീസിനു നിര്‍ദേശം നല്‍കി. 

ദസറ ആഘോഷത്തില്‍ നേരത്തെ പരമ്പരാഗത കലാരൂപങ്ങളാണ് അണിനിരന്നിരുന്നതെന്നും ഇപ്പോള്‍ അതിന്റെ സ്ഥാനത്ത് പ്രൊഫഷനല്‍ ആട്ടക്കാരും പാട്ടുകാരുമാണ് വരുന്നതെന്നും ചൂണ്ടിക്കാട്ടി, രാംകുമാര്‍ ആദിത്യന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇത്തരത്തില്‍ പ്രഫഷനലുകളെ ഇറക്കുന്ന സംഘാടര്‍ക്ക്, അശ്ലീലം ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഭക്തിഗാനങ്ങള്‍ അല്ലാത്ത പാട്ടുകളും കുത്തുപാട്ടുകളും ഘോഷയാത്രയില്‍ ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെ ഘോഷയാത്രയുടെ ചിത്രങ്ങള്‍ തെളിവായി ഹര്‍ജിക്കാരന്‍ ഹാജരാക്കി. ഇതു പരിശോധിച്ച കോടതി, അശ്ലീല പ്രകടനങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ മറ്റു പ്രദേശത്തെ ഘോഷയാത്രകളില്‍ പരമ്പരാഗത കലാരൂപങ്ങളും സാംസ്‌കാരിക പരിപാടികളുമാണ് കാണാനാവുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ കുലശേഖര പട്ടണത്തെ ഘോഷയാത്രയില്‍ പണം കൊടുത്തു നടത്തുന്ന നൃത്തങ്ങളാണ്. ഇതില്‍ പലതും അശ്ലീല ആംഗ്യത്തോടു കൂടിയതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com