മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും സ്വര്‍ണമോതിരം; വന്‍ ആഘോഷമാക്കാന്‍ ബിജെപി

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരില്‍ സൗജന്യമായി 720 കിലോ മത്സ്യം  വിതരണം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിരണ്ടാം ജന്മദിനം വന്‍ ആഘോഷമാക്കാന്‍ തമിഴ്‌നാട് ബിജെപി ഘടകം. സെപ്റ്റംബര്‍ 17ന്
ചെന്നൈയിലെ ആര്‍എസ്ആര്‍എം ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കുമെന്ന് ബിജെപി ഘടകം അറിയിച്ചു രണ്ട് ഗ്രാം വീതമുള്ള മോതിരമായിരിക്കും അണിയിക്കുക. ഓരോ മോതിരത്തിനും അയ്യായിരം രൂപ വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരില്‍ സൗജന്യമായി 720 കിലോ മത്സ്യം  വിതരണം ചെയ്യും. പ്രധാനമന്ത്രി മത്സ്യയോജനയ്ക്ക് കീഴിലാവും മത്സ്യവിതരണം നടത്തുകയെന്നും ബിജെപി നേതാവ് എ ശരവണന്‍ പറഞ്ഞു.

ഡല്‍ഹിയില്‍  നാളെ മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.  ആയിരക്കണക്കിന് രക്തദാന ക്യാംപുകള്‍, ആരോഗ്യ പരിശോധന ക്യാംപുകള്‍ എന്നിവ നടത്തും. 

ഒക്ടോബര്‍ 18ന് നഗരത്തിലെ ചേരികളിലെ കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തുന്ന കൂട്ടയോട്ടം മേജര്‍ ധ്യാന്‍ചന്ദ് നാഷനല്‍ സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഏകദേശം 10,000 കുട്ടികളും ചെറുപ്പക്കാരും കൂട്ടയോട്ടത്തില്‍ പങ്കെടുക്കുമെന്ന് ആദേശ് ഗുപ്ത വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com