'ഗര്‍ഭിണിയെ റോഡുകളിലൂടെ കൊണ്ടുപോയാല്‍ ആശുപത്രിയിലെത്തും മുമ്പ് പ്രസവിക്കും'; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയുടെ രൂക്ഷവിമര്‍ശനം ( വീഡിയോ)

സംസ്ഥാനത്തെ മോശം റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: തകര്‍ന്ന റോഡുകളെക്കുറിച്ച് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ സാന്നിധ്യത്തില്‍ അതിരൂക്ഷവിമര്‍ശനവുമായി മന്ത്രി. റോഡുകളെല്ലാം വളരെ ശോചനീയമായ അവസ്ഥയിലാണ്. ഈ റോഡുകളിലൂടെ ഒരു ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍, ആശുപത്രിയിലെത്തും മുമ്പ് പ്രസവം നടക്കുമെന്ന് മന്ത്രി പറഞ്ഞു. 

രാജസ്ഥാനിലെ ഭരത്പൂരില്‍ രാജീവ് ഗാന്ധി ഒളിമ്പിക് ഗെയിംസ് വേദിയില്‍ വെച്ചാണ് സംസ്ഥാന ടൂറിസം മന്ത്രി വിശ്വേന്ദ്രസിങ് റോഡുകളുടെ പരിതാവസ്ഥയില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഭജന്‍ലാല്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. 

സംസ്ഥാനത്തെ മോശം റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണം. ദിവസവും ജനങ്ങളുടെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോശം റോഡുകളിലൂടെ സഞ്ചരിക്കുന്നതുമൂലം തനിക്ക് കഴുത്തില്‍ കോളറിടേണ്ട അവസ്ഥയായെന്നും മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com