തെങ്ങിന്റെ മുകളിലേക്ക് പാഞ്ഞുകയറി പുലി; കാരണമിത്- വൈറല്‍ വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 06:47 PM  |  

Last Updated: 18th September 2022 06:47 PM  |   A+A-   |  

LEOPARD

തെങ്ങിന്റെ മുകളിലേക്ക് പാഞ്ഞുകയറുന്ന പുലിയുടെ ദൃശ്യം

 

കാട്ടിലെ വന്യമൃഗങ്ങളുടെ നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൗതുകം ഉണര്‍ത്തുന്ന പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്. ഇപ്പോള്‍ തെങ്ങിന്റെ മുകളിലേക്ക് പാഞ്ഞുകയറുന്ന പുലിയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ തുടക്കം കാണുമ്പോള്‍ പുലി എന്തിനാണ് തെങ്ങിന്റെ മുകളില്‍ കയറുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരും. വീഡിയോയുടെ അവസാനമാണ് ഇതിന്റെ ഉത്തരം.

 

മറ്റൊരു പുലിയെ പേടിച്ചാണ് പുലി തെങ്ങിന്റെ മുകളിലേക്ക് പിടിച്ചുകയറുന്നത്.ഒടുവില്‍ ഇരയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് മറ്റൊരു പുലിയും തെങ്ങിന്റെ മുകളിലേക്ക് കയറുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

മൂന്ന് സെക്കന്‍ഡില്‍ 100 മീറ്റര്‍ കുതിക്കും; അതിവേഗം അര മിനിറ്റ് മാത്രം; വേട്ടയാടല്‍ വെല്ലുവിളി - ചീറ്റകളെ അറിയാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ