വെള്ളത്തിന്റെ അടിയില്‍ തലകീഴായി ഡാന്‍സ്; അമ്പരപ്പിക്കുന്ന വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 09:48 PM  |  

Last Updated: 18th September 2022 09:49 PM  |   A+A-   |  

DANCE

വെള്ളത്തിന്റെ അടിയില്‍ ഡാന്‍സ് ചെയ്യുന്ന കലാകാരന്റെ ദൃശ്യം

 

ഴിവുകള്‍ ഇല്ലാത്തവര്‍ ആരും ഉണ്ടാവില്ല. വെള്ളത്തിന്റെ അടിയില്‍ നൃത്തം ചെയ്ത് ജനങ്ങളെ വിസ്മയിപ്പിച്ച ഇന്ത്യന്‍ കലാകാരന്‍ ആണ് ജയ്ദീപ് ഗോഹില്‍. ജയ്ദീപ് ഗോഹിലിന്റെ ഡാന്‍സിന്റെ നിരവധി വീഡിയോകള്‍ വൈറലായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരെണ്ണം കൂടി.

വെള്ളത്തിന്റെ അടിയില്‍ 'മൂണ്‍വാക്കിംഗ്' നടത്തുന്ന ജയ്ദീപിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. തലകീഴായി മൈക്കിള്‍ ജാക്‌സണിന്റെ സ്മൂത്ത് ക്രിമിനല്‍ എന്ന ഗാനത്തിന് ജയ്ദീപ് ചുവടുവെയ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hydroman (@hydroman_333)

ജയ്ദീപിന്റെ ഇന്‍സ്റ്റാഗ്രാം പേജായ ഹൈഡ്രോമാനിലാണ് വീഡിയോ പങ്കുവെച്ചത്. പൂള്‍ ടേബിളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 90 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

മൂന്ന് സെക്കന്‍ഡില്‍ 100 മീറ്റര്‍ കുതിക്കും; അതിവേഗം അര മിനിറ്റ് മാത്രം; വേട്ടയാടല്‍ വെല്ലുവിളി - ചീറ്റകളെ അറിയാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ