ആടിനെ വിഴുങ്ങി, അനങ്ങാനാവാതെ കൂറ്റന്‍ പെരുമ്പാമ്പ്; ഒടുവില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th September 2022 02:19 PM  |  

Last Updated: 19th September 2022 02:43 PM  |   A+A-   |  

pythons found

പ്രതീകാത്മക ചിത്രം

 

റാഞ്ചി: ആടിനെ വിഴുങ്ങി അനങ്ങാനാവാതെ കിടന്ന കൂറ്റന്‍ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. ഝാര്‍ഖണ്ഡിലെ പലമാവു ഗ്രാമത്തിലാണ് സംഭവം. ദിവസങ്ങളായി പ്രദേശത്തെ നാട്ടുകാര്‍ പെരുമ്പാമ്പ് ഭീതിയിലായിരുന്നു. 

എല്ലാ ദിവസവും കോഴികളെയും അടുകളെയും കാണാതാവാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഭിതിയിലായത്. ശനിയാഴ്ച ഗ്രാമത്തിലം മനേശ്വര്‍ എന്നയാളുടെ വീടിന് സമീപമെത്തിയ പാമ്പ് ആടിനെ വിഴുങ്ങി. ആടിനെ വിഴുങ്ങിയതോടെ പെരുമ്പാമ്പിന് അനങ്ങാന്‍ വയ്യാത്ത അവസ്ഥയായി. ഇതുകണ്ട നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ അറിയിക്കുകയും അവരെത്തി പാമ്പിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

രക്ഷപ്പെടുത്തിയ പാമ്പിനെ  കോയല്‍നദിയുടെ മറുകരയിലെ കൊടുംകാട്ടിലേക്ക് വിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പ് ഏട്ടടിയോളം നീളമുണ്ടെന്നും എളുപ്പത്തില്‍ ഇരയെ ലഭിക്കുമെന്നതുകൊണ്ടാവാം പാമ്പുകള്‍ ഗ്രാമത്തിലേക്ക് എത്തിയതെന്നാണ് വനം വകുപ്പ് അധികൃതര്‍  പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

മൂന്ന് സെക്കന്‍ഡില്‍ 100 മീറ്റര്‍ കുതിക്കും; അതിവേഗം അര മിനിറ്റ് മാത്രം; വേട്ടയാടല്‍ വെല്ലുവിളി - ചീറ്റകളെ അറിയാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ