ചീറ്റകളെ തുറന്നു വിട്ടപ്പോള്‍/ വീഡിയോ സ്ക്രീൻഷോട്ട്
ചീറ്റകളെ തുറന്നു വിട്ടപ്പോള്‍/ വീഡിയോ സ്ക്രീൻഷോട്ട്

ഇന്ത്യയോട് ഇഴുകി ചേര്‍ന്നു; പോത്ത് ഇറച്ചി കിട്ടി, ഉത്സാഹത്തോടെ ഓടിക്കളിച്ച് ചീറ്റകള്‍

നമീബയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികള്‍ ഉല്ലസിച്ച് മധ്യപ്രദേശിലെ കൂനോ ദേശീയോധ്യാനത്തില്‍


ഭോപ്പാല്‍: നമീബയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികള്‍ ഉല്ലസിച്ച് മധ്യപ്രദേശിലെ കൂനോ ദേശീയോധ്യാനത്തില്‍. എട്ടു ചീറ്റപ്പുലികളില്‍ സ
ഹോദരങ്ങളായ ഫ്രെഡ്ഡിയും ആള്‍ട്ടനും സഹോദരിമാരായ സവന്നയും സാഷയുമാണ് ഏറെ സന്തോഷവാന്‍മാരെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. മറ്റുനാലുപേരായ ഒബാന്‍ ആശ, സിബിലി, സൈസ എന്നിവരും ഏറെ ഉത്സാഹഭരിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. പെണ്‍ ചീറ്റകള്‍ക്ക് 25 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസ്സുമാണ് പ്രായം. ശനിയാഴ്ച എത്തിച്ച ശേഷം ആദ്യമായി ഭക്ഷണം നല്‍കിയതായും ദേശീയ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റപ്പുലികളെത്തിയത്. 1952ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവര്‍ഗമാണ് ചീറ്റപ്പുലികള്‍. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്.

ഞായാറാഴ്ച വൈകീട്ട് എട്ട് ചീറ്റകള്‍ക്ക് രണ്ടുകിലോ വീതം പോത്തിറിച്ചി  നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. അതില്‍ ഒരെണ്ണം മാത്രമാണ്  കുറച്ച് മാത്രം കഴിച്ചത്. തിങ്കളാഴ്ച ചീറ്റപ്പുലികളെ  സന്തോഷത്തോടെ കാണാനായെന്നും ചീറ്റകളെ സൂക്ഷ്മമായി നിരീക്ഷിച്ചവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com