ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട  കേന്ദ്ര നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സതീഷ് ചന്ദ്ര വെര്‍മ ഐപിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം തടഞ്ഞ് സുപ്രീംകോടതി
സതീഷ്ചന്ദ്ര വെര്‍മ
സതീഷ്ചന്ദ്ര വെര്‍മ

ന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സതീഷ് ചന്ദ്ര വെര്‍മ ഐപിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം തടഞ്ഞ് സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് ജസ്റ്റിസ് കെഎം ജോസഫിന്റെയും ഋഷികേശ് റോയിയുടേയും ബെഞ്ച് ഉത്തരവിന് സ്‌റ്റേ വിധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് കാലാവധി തീരാനിരിക്കെ, ഓഗസ്റ്റ് 30ന് വെര്‍മയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംടോതി നടപടി. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സതീഷ് ചന്ദ്ര വെര്‍മ. 

ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമാപിക്കാനും സ്റ്റേ തുടരണോ എന്ന കാര്യത്തില്‍ കീഴ്‌ക്കോടതിക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.  പിരിച്ചുവിട്ട ഉത്തരവ് തിങ്കള്‍ മുതല്‍ ഒരാഴചക്കാലത്തേക്ക് സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. സതീഷ്ചന്ദ്ര വെര്‍മയ്ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഡല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. 

ഷില്ലോങില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയിരിക്കേ, മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തരന്ത്രാലയം തീരുമാനമെടുത്തത്. 

2004മുതല്‍ 2011വരെയാണ് സതീഷ്ചന്ദ്ര വെര്‍മ എഇസ്രത് ജഹാന്‍ കേസ് അന്വേഷിച്ചത്. ഇസ്രത് ജഹാന്‍ കേസ് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു വെര്‍മയുടെ കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com