ഇംഗ്ലീഷും ഹിന്ദിയും അറിയില്ല; തെലുങ്ക് സ്ത്രീയെ സീറ്റ് മാറ്റിയിരുത്തി, ഇന്‍ഡിഗോയ്ക്ക് എതിരെ തെലങ്കാന മന്ത്രി

ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാകാത്ത സ്ത്രീയെ വിമാനത്തില്‍ സീറ്റു മാറ്റിയിരുത്തിയെന്ന ആരോപണത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന വ്യവസായ മന്ത്രി
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


ഹൈദരാബാദ്: ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാകാത്ത സ്ത്രീയെ വിമാനത്തില്‍ സീറ്റു മാറ്റിയിരുത്തിയെന്ന ആരോപണത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു. ഇന്‍ഡിയോ പ്രാദേശിക ഭാഷകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. 

തെലുങ്ക് മാത്രം അറിയാവുന്ന സ്ത്രീയെ എക്‌സിറ്റിന് സമീപത്തെ 2എ സീറ്റില്‍ നിന്ന് 3സി സീറ്റിലേക്ക് മാറ്റിയിരുത്തി എന്നാണ് ആരോപണം. വിജയവാഡയില്‍ നിന്ന് ഹൈദരബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 7297 വിമാനത്തിലാണ് സംഭവം നടന്നത്. 

സ്ത്രീയെ മാറ്റിയിരുത്തിയെന്ന് ആരോപിച്ച് മറ്റൊരു യാത്രക്കാരി ട്വീറ്റ് ചെയ്യുകയായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ അടക്കമുള്ള പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുന്ന കൂടുതല്‍ സ്റ്റാഫുകളെ നിയമിക്കുകയാണ് വിമാനക്കമ്പനി ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. 

ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാനയിലേക്കുള്ള വിമാനത്തില്‍ തെലുങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും മനസ്സിലാകാത്തത് സുരക്ഷാ പ്രശ്‌നമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഹിന്ദി സംസാരിക്കാത്തവരെ അവരുടെ സംസ്ഥാനങ്ങളില്‍ പോലും രണ്ടാംതരക്കാര്‍ ആക്കാനാണ് ശ്രമിക്കുന്നതെന്നും വീഡിയോ പങ്കുവച്ച ദേവസ്മിത ചക്രവര്‍ത്തി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com